മാനന്തവാടി : * പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യാർഢ്യവുമായി വയനാട് എഞ്ചിനീയറിങ് കോളേജ് ലിബർട്ടഡ് യൂണിയൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഭദ്രദീപം കൊളുത്തി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ,സോഹൻ സീനുലാൽ,ബിനു തൃക്കാക്കര തുടങ്ങിയവർ പങ്കെടുത്ത ഉദ്ഘാടന വേളയിൽ കോളജിലെ ശുചീകരണ തൊഴിലാളികളായ ശശി വി.എം, ഇബ്രായി.കെ,സജീവൻ എൻ.കെ, ടെൽമ.ജെ,റംലത്ത്,ബിജു.എം.ടി, ബാബു.പി.കെ,വസന്ത കുമാരി, രമേശൻ,സദാനന്ദൻ.പി,ദിലീഷ് ഡൊമനിക്,ബിനി.കെ.സി, ഫൗസിയ, സിന്ധു, ശ്രീലാൽ കാക്കനാട്ട് തുടങ്ങിയവരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.”ഡാൻസ് പാർട്ടി” സിനിമയുടെ പ്രചരണാർത്ഥം വിവിധ പരിപാടികളും വിദ്യാർഥികളുടെ കലാ സാംസ്കാരിക പരിപാടികളും പ്രമുഖ പിന്നണി ഗായകർ എം എച്ച് ആർ,എസ് എ,ലിൽ പയ്യൻ, ഇ എഫ് വൈ തുടങ്ങിയവർ അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.യൂണിയൻ ചെയർപേഴ്സൺ ഫർഷാൻ യൂസുഫ് സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി അദിത് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ജാസ്മിൻ അധ്യക്ഷത വഹിച്ചു.യൂണിയൻ രക്ഷാധികാരി ഡോ. ബ്രിജ് മോഹൻ കുമാർ, ഡോ. ഗിലേഷ് എം.പി, ഡോ. സജീവ് ജി.പി, ഡോ.രമേശ് കുമാർ പി, ഡോ. സെൽവകുമാർ എ, പ്രൊഫ.പവൻകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
