തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കരമന – കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്നുകല്ലിന്മൂട്ടിനു സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.എതിര്‍ദിശയില്‍ വന്ന ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ പത്തോളം പേരെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും 20 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.ഡ്രൈവര്‍മാരിലൊരാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.ഇരു ബസിലെയും ഡ്രൈവർമാരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
