മാനന്തവാടി: വേൾഡ് ഡയബറ്റിക്സ് ഡെയോടനുബന്ധിച്ച് നവംമ്പർ 14 ന് മാനന്തവാടിയിൽ വാക്കത്തോൺ ( കൂട്ട നടത്തം) സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിലറിയിച്ചു,മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മർച്ചൻ്റ്സ് അസോസിയേഷൻ , ഫയർഫോഴ്സ് ,സിഡിറ്റ്, പ്രസ് ക്ലബ്ബ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ബോക്സിംഗ് ക്ലബ്ബ് ‘ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് വാക്കത്തോൺ, 14 ന് രാവിലെ 8.30 ന് കോടതി പരിസരത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും, മാനന്തവാടി ഗാന്ധി പാർക്കിൽ ഫ്ലാഷ് മോബ് നടത്തി സെൻ്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചേരും. ഡോക്ടർ ഗോകുൽ ദേവ് പ്രമേഹത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തും, ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം, എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു, വാർത്താ സമ്മേളനത്തിൽ ഫാ, വിപിൻ കളപ്പുരക്കൽ , അനീഷ് എ. വി , കെ ഉസ്മാൻ, ഡോ. നരേഷ് ബാലകൃഷ്ണൻ, ലിജോ ചെറിയാൻ എന്നിവർ പങ്കെടുത്തു.
