ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന ടൂറിസം കേന്ദ്രങ്ങളും സംസ്കാരവും മലബാറിനുണ്ട്.അവ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച മലബാര്‍ ഡെസ്റ്റിനേഷന്‍ എന്ന ടൂറിസം സബ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലബാറിലേക്ക് ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ കൊണ്ടുവരാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പിന്തുണയും മന്ത്രി തേടി. രാജ്യത്തുടനീളം ഉള്ള 150 ലധികം ടൂര്‍ ഓപ്പറേറ്റര്‍മാരാണ് മലബാര്‍ ഡെസ്റ്റിനേഷന്‍ എന്ന ടൂറിസം സബ്മിറ്റില്‍ പങ്കെടുത്തത്.റാവിസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സും ഇന്റര്‍ സൈറ്റ് ഹോളിഡേയ്സും സംയുക്തമായാണ് മലബാറിന്റെ ടൂറിസം വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ടൂറിസം സബ്മിറ്റ് സംഘടിപ്പിച്ചത്.മലബാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ച വിവരണവും വിനോദസഞ്ചാര സാധ്യതകളും ടൂറിസം സബ്മിറ്റിന്റെ ഭാഗമായി അവതരിപ്പിച്ചു.
