തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയിൽ വച്ച് ഗ്രേസി കെ വി യുടെ കഥാസമാഹാരം “വേരുകളുണങ്ങുമ്പോൾ ” പ്രകാശനം ചെയ്തു. കഴിഞ്ഞദിവസം ചങ്ങമ്പുഴ ഹാളിൽ വച്ച് നടത്തിയ പൊയട്രി ഫൗണ്ടേഷൻ്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രകാശനം നടന്നത്. പ്രശസ്ത ഗാനരചയിതാവും കവിയും പ്രഭാഷകനുമായ രാജീവ് ആലുങ്കൽ പുസ്തക പ്രകാശനം നടത്തി . പ്രശസ്ത കവിയും പൊയട്രി ഫൗണ്ടേഷൻ്റെ സെക്രട്ടറിയുമായ രാജേഷ് ശ്രീധർ പുസ്തകം ഏറ്റുവാങ്ങി പൊയട്രി ഫൗണ്ടേഷൻ ചെയർമാനും പ്രശസ്ത സാഹിത്യകാരനുമായ അജികുമാർ നാരായണൻ, പ്രശസ്ത ഗാനരചയിതാവ് എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഡോ. മുഞ്ഞിനാട് പത്മകുമാർ, അശോകൻ ചരുവിൽ എന്നിവർ സംബന്ധിച്ചു. എയ്സ്തെറ്റിക്സ് പബ്ലിക്കേഷൻസാണ് കഥാസമാഹാരത്തിൻ്റെ പ്രസാധകർ.
