Blog
വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു
വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി. പാർക്കിൻ്റെ ഉദ്ഘാടനംകൽപ്പറ്റ എംഎൽഎ…
മാനന്തവാടി വള്ളിയൂർക്കാവ് പ്രദേശത്ത്കരടിക്കായി തിരച്ചിൽ നടത്തിവനപാലകരും,നാട്ടുകാരും പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം മാനന്തവാടി വള്ളിയൂർക്കാവ് പ്രദേശത്ത് കരടി ഇറങ്ങിയതായി നാട്ടുകാർ.വള്ളിയൂർക്കാവ് റോഡിലെ ചെറ്റപ്പാലം…
തിരുനെല്ലി ക്ഷേത്രത്തെ തകർക്കാനുള്ള നീക്കം തിരിച്ചറിയണം മാനന്തവാടി: പിതൃതർപ്പണത്തിനു ഏറെ പ്രാധാന്യമുള്ല തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമം…
ജലസേചനത്തിന് ക്വാറികള്‍; ഫീല്‍ഡ് പരിശോധന നടത്തി
നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ ക്വാറി കുളങ്ങള്‍ജലസേചന ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് പ്രാഥമിക പരിശോധന നടത്തി. ഹരിതകേരളം മിഷനുംഅമ്പലവയല്‍ ഗ്രാമപഞ്ചായത്തും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചെറുകിട ജലസേചന വകുപ്പുംസംയുക്തമായാണ് ഫീല്‍ഡ് ലെവല്‍ പരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ജലസേചനആവശ്യങ്ങള്‍ക്കും പ്രദേശത്തെ കിണര്‍ റീചാര്‍ജ് ചെയ്ത് കുടിവെള്ള സംരക്ഷണത്തിനുമായുള്ള വിശദമായപ്രൊജക്റ്റ് റിപ്പോര്‍ട്ട് ജലസേചന വകുപ്പ് തയ്യാറാക്കി പഞ്ചായത്തിന് കൈമാറും. പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്റെഅവതരണം പഞ്ചായത്ത് തലത്തില്‍ നടത്തും. പദ്ധതിക്കാവശ്യമായ വൈദ്യുതിക്കായി സോളാര്‍ പാനലുംസ്ഥാപിക്കും. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ ഷെമീര്‍, വാര്‍ഡ് മെമ്പര്‍ ഷീജ ബാബു, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി മജീദ്, ചെറുകിട ജലസേചന വിഭാഗംഎക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി അനിത, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. ജ്യോതി, ഓവര്‍സിയര്‍ മഞ്ജുതോമസ്, നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ അഖിയ മോള്‍, എന്‍.ആര്‍.ഇ.ജി.എ എ.ഇ സുദിന്‍, എന്നിവര്‍ പങ്കെടുത്തു.
സിക്കിള്‍ സെല്‍ കെയര്‍ ദിനാചരണം
ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിക്കിള്‍ സെല്‍ കെയര്‍ദിനാചരണം നടത്തി. ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിപാടി നെന്‍മേനി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. ‘കരുതലായി കൈത്താങ്ങായി‘ എന്ന പേരില്‍ നടത്തിയസൗഹൃദ സംഗമത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ 70 ഓളം സിക്കിള്‍ സെല്‍ രോഗബാധിതര്‍ പങ്കെടുത്തു. 24 പേര്‍ക്ക് ‘ആഭ‘ ഐ.ഡി തയ്യാറാക്കി നല്‍കി. ജീവനക്കാരുടെയും രോഗബാധിതരുടെയും കലാപരിപാടികള്‍സൗഹൃദ സംഗമത്തിന് മിഴിവേകി. ഫിസിയോതെറാപ്പിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവരുടെ സേവനവുംലഭ്യമായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരുംപങ്കെടുത്തു.
കാപ്പ ചുമത്തി ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി മോഷണ കേസിൽ അറസ്റ്റിൽ
തലപ്പുഴ മേലേ വരയാൽ കുരുമുട്ടത്ത് പ്രജീഷ് ( 48) നെയാണ് തലപ്പുഴ പോലിസ് മോഷണ കേസിൽ അറസ്റ്റ്ചെയ്തത്, ജനുവരി : 12 ന് തലപ്പുഴ 44 ആം മൈൽ ശ്രീ വള്ളിയൂർ ദുർഗ ഭഗവതി ക്ഷേത്രത്തിലെ രണ്ട്ഭണ്ഡാരങ്ങൾ കുത്തി തുറന്ന് 15000 രൂപ കവർന്ന കേസിലാണ് ഇയാളെ തലപ്പുഴ എസ് എച്ച് ഒ അരുൺ ഷാ, എസ് ഐ വിമൽ ചന്ദ്രൻ, എസ് സി പി ഒ മാരായ എ ആർ സനിൽ, സിജുമോൻ, ബി ടി അബ്ദുള്ള എന്നിവരുടെനേതൃത്വത്തിൽ പിടികൂടിയത്, കാപ്പചുമത്തി തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രജീഷ് കണ്ണൂർ ജയിലിൽ 6 മാസത്തെ ശിക്ഷ കഴിഞ്ഞ് 2023 ഡിസംബർ 8 നാണ് ജയിൽ മോചിതനായത്, സംസ്ഥാനത്തെ വിവിധ പോലീസ്സ്റ്റേഷനുകളിലായി 30 ലെ റെ മോഷണ കേസുകളിൽ പ്രതിയാണ്
ജീവനക്കാരെഭീഷണിപ്പെടുത്തിമദ്യം പിടിച്ച് വാങ്ങിയ കേസിൽ 4 പേർ അറസ്റ്റിൽ
പനമരം ബിവറേജിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ 4 പേർ അറസ്റ്റിൽ. കരുമ്പുമ്മൽ സ്വദേശികളായ സുധി, സുരേഷ്,…
രേഖകൾ കൈമാറി.
മാനന്തവാടി മെഡിക്കൽ കോളേജ് സെക്കണ്ടറി പാലിയേറ്റീവ് ക്ലിനിക്കിന് മാനന്തവാടി പ്രസ്സ് ക്ലബ്ബ് നൽകിയആംബുലൻസിൻ്റെ രേഖകൾ കൈമാറി. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ്അരുൺവിൻസെൻ്റ് ആർ.എം.ഒ. ഡോ. അർജ്ജുൻ ജോസിന് കൈമാറി. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സുരേഷ്തലപ്പുഴ ഭാരവാഹികളായ അശോകൻ ഒഴകോടി, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ബിജു കിഴക്കേടം, എ.ഷമീർ, കെ.എം. ഷിനോജ്, ലത്തീഫ് പടയൻ, എ.കെ. റെയ്ഷാദ്, പാലിയേറ്റീവ് ഭാരവാഹികളായ ഷാജൻ ജോസ്, വിപിൻവേണുഗോപാൽ, മെഡിക്കൽ ഓഫീസർ ഡോ.ഷോബി നേഴ്സിംഗ് ഓഫീസർ റോബിൻ പി തുടങ്ങിയവർസന്നിധരായിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും
ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍ പതാകഉയര്‍ത്തും. എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 8.35 ന് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക്തുടക്കമാകും. 9 മണിക്ക് മന്ത്രി അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം കൈമാറും. ഇത്തവണ പരേഡില്‍26 പ്ലാറ്റൂണുകള്‍ പങ്കെടുക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. തുടര്‍ന്ന്വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെഅധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരിപാടിയുടെ പ്രാഥമിക ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. ജനുവരി 22, 23, തിയ്യതികളില്‍ റിഹേഴ്‌സല്‍ പരേഡും ജനുവരി 24ന് ഡ്രസ് റിഹേഴ്‌സല്‍ പരേഡും നടക്കും. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക. കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍എ.ഡി.എം എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ ആര്‍ സാബു, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജോയിന്റ് സപ്പോർട്ടീവ് സൂപ്പർവിഷൻ : കേന്ദ്ര സംഘംജില്ലയിൽ പര്യടനം നടത്തി
ദേശീയ ജോയിന്റ് സപ്പോർട്ടീവ് സൂപ്പർവിഷൻ മിഷന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിൽ പര്യടനം നടത്തി. ആരോഗ്യവകുപ്പിന് കീഴിൽ ജില്ലയിൽ നടപ്പിലാക്കുന്ന പകർച്ചേതര…
