ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടൽ

ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. രക്ഷാപ്രവർത്തകർ അടക്കം ഓടി രക്ഷപെടുന്നു.

ദുരന്ത ഭൂമിയിൽ സൈന്യം

ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി എയർലിഫ്റ്റിങ് സാധ്യതകൾ പരിശോധിക്കുന്നു. ദുരന്ത ബാധിത പ്രദേശത്ത് ഹെലികോപ്റ്ററുകൾ എത്തുന്നു. മുണ്ടക്കൈയിലേക്കും സൈന്യം എത്തും.

ഉരുൾപൊട്ടൽ; മന്ത്രിമാർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു

ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു.

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തും

ദുരന്തഭൂമി സന്ദർശിക്കാൻ വയനാട് മുൻ എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും.

വയനാട് ദുരന്തം പാർലമെന്റിൽ ഉന്നയിച്ച്‌ രാഹുൽ ഗാന്ധി

കല്പറ്റ: വയനാട് ഉണ്ടായ ഉരുൾപൊട്ടൽ പാർലമെന്റിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ എഴുപതോളം പേർ മരിച്ചുവെന്നും…

ബാണാസുരസാഗർ ഡാം : ഷട്ടറുകൾ ഉച്ചയോടെ തുറക്കും

ബാണാസുര സാഗർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ തുറക്കും. ഡാമിൻ്റെ രണ്ടാമത്തെ…

സൈന്യം ചൂരൽമലയിൽ

സൈന്യം ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരമലയിൽ എത്തിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

ചൂരൽമല ദുരന്തത്തിൽ മരിച്ചവരുടെ പേരു വിവരങ്ങൾ

റംലത്ത് (53), അഷ്റഫ് (49), കുഞ്ഞുമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), ദാ മോദരൻ…

ഉരുൾപൊട്ടൽ മരണസംഖ്യ 57 ആയി

ഉരുൾപൊട്ടൽ മരണസംഖ്യ 57 ആയി ഉയർന്നു. ചികിത്സയിലുള്ളത് 70ൽ കൂടുതൽ പേർ രക്ഷാപ്രവർത്തനം തുടരുന്നു.

നേവി സംഘം എത്തും

രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ്…